Sorry, you need to enable JavaScript to visit this website.

നെഹ്‌റുവിന്റെ നയങ്ങളും അയോധ്യ തര്‍ക്കവും ഒഴിവാക്കി; അസമില്‍ വിവാദം

ഗുവാഹത്തി- അസമില്‍ 12-ാം ക്ലാസ് സിലബസില്‍നിന്ന്  പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നയങ്ങളും അയോധ്യാ തര്‍ക്കവും ഗുജറാത്ത് കലാപവും ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്.
കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ മുടങ്ങിയതിനാല്‍ കുട്ടികളുടെ പഠന ഭാരം ലഘൂകരിക്കാനെന്ന പേരിലാണ് അസം ഹയര്‍ സെക്കണ്ടറി എജുക്കേഷന്‍ കൗണ്‍സില്‍- എ.എച്ച്.എസ്.ഇ.സി വിവാദ തീരുമാനം കൈക്കൊണ്ടത്.
ജവഹര്‍ലാല്‍ നെഹറുവിന്റെ നയങ്ങളും സംഭാവനകളും വിശദീകരിക്കുന്ന ചാപ്റ്റര്‍ അടക്കമുള്ളവ സിലബസില്‍നില നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന് കത്തെഴുതി.
വിദ്യാര്‍ഥികളുടെ പാഠ ഭാരം കുറക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും അതിനായി തെരഞ്ഞെടുത്ത അധ്യായങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News