ലൈഫ് പദ്ധതി വിവാദത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സി.പി.എം  

തിരുവനന്തപുരം- ലൈഫ് പദ്ധതിവിവാദത്തില്‍  സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് അതൃപ്തി. അടയന്തിരമായി തദ്ദേശസ്ഥാപനങ്ങളിലെ പാര്‍ട്ടി ജനപ്രതിനിധികളായ നേതാക്കളുടെ യോഗം വിളിച്ചു ലൈഫ് പദ്ധതിയുടെ അവലോകനം നടത്താന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 
സര്‍ക്കാരിനെതിരെ നിരന്തരമായി ഉണ്ടാകുന്ന വിവാദങ്ങളില്‍ സെക്രട്ടറിയേറ്റ് അസംതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. ലൈഫ് ഭവന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിയാത്തതും സെക്രട്ടറിയേറ്റില്‍ വിമര്‍ശത്തിനിടയാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഈ മാസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം വേണമോയെന്ന് ആലോചിച്ചു തീരുമാനിക്കണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദേശം സര്‍ക്കാരിന് നല്‍കി. ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണവും ഭവന പദ്ധതിയിലെ ക്രമക്കേടും വിശദമായി ചര്‍ച്ച ചെയ്യും. 


 

Latest News