ആലപ്പുഴ- ദൽഹിയിലെ റജൗരി ഗാർഡനിലെ ഹോട്ടൽ മുറിയിൽ ആലപ്പുഴ സ്വദേശികളായ യുവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. യുവാവിന് 29 ഉം യുവതിക്ക് ഇരുപത്തിയേഴും വയസ്സാണ് ഹോട്ടൽ രേഖയിലുള്ളത്. ഭാര്യാ ഭർത്താക്കൻമാരെന്നു പരിചയപ്പെടുത്തി വെള്ളിയാഴ്ചയാണ് ഇവർ മുറിയെടുത്തത്. യുവാവിന്റെ പേര് ടശ.സുരേഷ് എന്നാണ് നൽകിയിരിക്കുന്നത്. ഈ പേര് മലയാളത്തിലെഴുതിയ പേപ്പറും മുറിയിൽ നിന്നു ലഭിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ മനസ്സിലായത്.
മലയാളത്തിലെഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഹോട്ടൽ മുറിയിൽ കയറിയ ശേഷം പുറത്തിറങ്ങാത്തതിനെ തുടർന്ന് അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്.