ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കടന്നു; മരണം 92,290

ന്യൂദല്‍ഹി- രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,18,571 ആയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലായി 1,141 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു. ആകെ മരണം 92,290. നിലവില്‍ 9,70,116 പേര്‍ ചികിത്സയിലാണ്. ഇതുവരെ 47,56,165 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. ഇവിടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,82,963 ആയി.

 

Latest News