Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്ക് പിഴ

മനാമ - ബഹ്‌റൈനിൽ പൊതുസ്ഥലങ്ങളിലും വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലും ഉപയോക്താക്കളെയും സന്ദർശകരെയും സ്വീകരിക്കുന്ന മറ്റിടങ്ങളിലും മാസ്‌ക് ധാരണം നിർബന്ധമാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇത് ലംഘിക്കുന്നവർക്ക് 20 ദീനാർ പിഴ ചുമത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയമ ലംഘകരിൽ നിന്ന് പിഴ സംഖ്യ ഉടനടി ഈടാക്കും. പിഴ അടച്ചത് സ്ഥിരീകരിച്ച് നിയമ ലംഘകർക്ക് രസീതും നൽകും. 
പിഴ അടയ്ക്കാൻ വിസമ്മതിക്കുന്ന പക്ഷം നിയമ ലംഘകർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. കൊറോണ വൈറസ് വ്യാപനം തടയാനും നിലവിലെ അസാധാരണ സാഹചര്യങ്ങൾ നേരിടാനും പുറപ്പെടുവിച്ച തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ ലംഘനം രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുന്നതിനുള്ള അധികാരം പൊതുസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

Tags

Latest News