കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ദല്‍ഹി ഉപമുഖ്യമന്ത്രിക്ക് ഡെങ്കിയും 

ന്യൂദല്‍ഹി- കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിയും ബാധിച്ചതായി സ്ഥിരീകരിച്ചു. ലോക് നായക് ജയപ്രകാശ് ആശുപത്രിയിലായിരുന്ന സിസോദിയയെ വ്യാഴാഴ്ച വൈകീട്ട് സാകേതിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സെപ്തംബര്‍ 14നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അന്നു മുതല്‍ ഔദ്യോഗിക വസതിയില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ശ്വാസ തടസ്സവും പനിയും ശക്തമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞുവരികയായിരുന്നു. ചെറിയ പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 48കാരനായ സിസോദിയക്ക് കോവിഡ് സ്ഥിരീകരിച്ചത്.
 

Latest News