അതു വ്യാജ പ്രചാരണം; ഇതാ ഹറം ഇമാം സുദൈസിന്റെ ചിത്രം

മക്ക- ഇരു ഹറം കാര്യ വിഭാഗം മേധാവിയും മസ്ജിദുല്‍ ഹറാം ഇമാമുമായ ശൈഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസ് മരിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ശൈഖ് സുദൈസ് ഹൃദയാഘാതത്തെ തുടര്‍ന്ന മരിച്ചതായി സാമൂഹിക മാധ്യമങ്ങല്‍ പ്രചരിച്ചത്. മലയാളത്തിലുള്ള വാട്സ് ആപ് ഗ്രൂപ്പുകളിലും വ്യാജ വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേ സമയം കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മസ്ജിദുല്‍ ഹറാമില്‍ വിവിധ പരിപാടികള്‍ക്ക് ശൈഖ് സുദൈസ് നേതൃത്വം നല്‍കുന്ന ചിത്രങ്ങള്‍ ഇരുഹറം കാര്യ വിഭാഗം പുറത്തുവിട്ടു.

ആഭ്യന്തര ഉംറ തീര്‍ഥാടനം അനുവദിക്കാനിരിക്കെ ഹറമില്‍ നൂതന തെര്‍മല്‍ ക്യാമറ സ്ഥാപിക്കുന്ന ചടങ്ങ് അദ്ദേഹമാണ് ഉദ്ഘാടനം ചെയ്തത്. കഅ്ബ അണുവിമുക്തമാക്കുന്നത് നിരീക്ഷിക്കാനും സുദൈസ് എത്തിയിരുന്നു.

 

Latest News