Sorry, you need to enable JavaScript to visit this website.

കോവിഡ്: കേരളത്തിൽ  24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 21 മരണം

തിരുവനന്തപുരം-  കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.  സെപ്റ്റംബർ 18ന് മരണമടഞ്ഞ തിരുവനന്തപുരം നരുവാമൂട് സ്വദേശി ആൽബി (20), സെപ്റ്റംബർ 19ന് മരണമടഞ്ഞ തിരുവനന്തപുരം മന്നൂർകോണം സ്വദേശി തങ്കപ്പൻ (70), സെപ്റ്റംബർ 20ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശി ശശി (60), തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി വാസുദേവൻ (75), തൃശൂർ സ്വദേശിനി കതീറ മാത്യു (88), തിരുവനന്തപുരം മണക്കാട് സ്വദേശി ഡോ. എം.എസ്. അബ്ദീൻ (72), സെപ്റ്റംബർ 21ന് മരണമടഞ്ഞ തിരുവനന്തപുരം വെമ്പായം സ്വദേശി ഓമന (62), തിരുവനന്തപുരം ആനയറ സ്വദേശി ശശി (74), തിരുവനന്തപുരം കൊടുവഴന്നൂർ സ്വദേശി സ്വദേശിനി സുശീല (60), തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ശ്രീകുമാരൻ നായർ (67), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റോബർട്ട് (72), സെപ്റ്റംബർ 13ന് മരണമടഞ്ഞ കോഴിക്കോട് പുത്തൂർ സ്വദേശി അബ്ദുറഹ്മാൻ (79), സെപ്റ്റംബർ 22ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഹിയാബീവി (56), എറണാകുളം മൂക്കന്നൂർ സ്വദേശി വി.ഡി. ഷാജു (53), സെപ്റ്റംബർ 4ന് മരണമടഞ്ഞ ആലപ്പുഴ, കായംകുളം സ്വദേശി അബ്ദുൾ റഹീം (68), ആലപ്പുഴ ചേർത്തല സൗത്ത് സ്വദേശി ഭാർഗവൻ നായർ (72), ആലപ്പുഴ സ്വദേശിനി സുരഭിദാസ് (21), സെപ്റ്റംബർ 11ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ ചാക്കോ (66), ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്തമ്മ (82), സെപ്റ്റംബർ 10ന് മരണമടഞ്ഞ ആലപ്പുഴ കരീലകുളങ്ങര സ്വദേശി പൊന്നമ്മ (64), സെപ്റ്റംബർ 12ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി മോഹൻദാസ് (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂർ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂർ 406, പാലക്കാട് 353, കോട്ടയം 341, കാസർഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 226 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5949 സമ്പർക്ക രോഗികളാണുള്ളത്. കോഴിക്കോട് 849, തിരുവനന്തപുരം 842, മലപ്പുറം 741, എറണാകുളം 569, തൃശൂർ 465, ആലപ്പുഴ 407, കൊല്ലം 436, കണ്ണൂർ 352, പാലക്കാട് 340, കോട്ടയം 338, കാസർഗോഡ് 270, പത്തനംതിട്ട 144, ഇടുക്കി 102, വയനാട് 94 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

105 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂർ 19, കാസർഗോഡ് 13, മലപ്പുറം 9, തൃശൂർ 8, എറണാകുളം, കോഴിക്കോട് 7 വീതം, പത്തനംതിട്ട 6, വയനാട് 4, ആലപ്പുഴ 2, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
 

Latest News