Sorry, you need to enable JavaScript to visit this website.

പാലക്കാട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- പാലക്കാട് പുതുശ്ശേരി പൂലാംപാറ വീട്ടിൽ ശൈഖ് ദാവൂദ്(50) ഹൃദയാഘാതത്തെതുടർന്ന് ശുമേസി ആശുപത്രിയിൽ നിര്യാതനായി. റിയാദിലെ ശിഗാല ഫാർമസ്യൂട്ടിക്കൽ സ്‌റ്റോറിലെ ജീവനക്കാരനാണ്. പത്തുവർഷമായി റിയാദിൽ ഉണ്ട്. 
പരേതനായ ഖാദർ മൊയ്തീൻ, റഹ്മത്ത് ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സുലൈഖ. മക്കൾ വിദ്യാർഥികളായ മുഹമ്മദ് ഷാദ്, മുഹമ്മദ് ഷാഹിൽ. ബത്ഹയിലെ ന്യൂ സഫ മക്ക പോളിക്ലിനിക്കിലെ വി. എം. അഷ്‌റഫിന്റെ സഹോദരീ ഭർത്താവാണ്. മൃതദേഹം മോർച്ചറിയിൽ. ഖബറടക്കം റിയാദിൽ തന്നെ നടത്താനുള്ള നടപടിക്രമങ്ങളുമായി മൊയ്തീൻകുട്ടി തെന്നല രംഗത്തുണ്ട്.
 

Tags

Latest News