Sorry, you need to enable JavaScript to visit this website.

ദൽഹി കലാപം: കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെ കുറ്റപത്രം

ന്യൂദൽഹി- ദൽഹി കലാപത്തിലെ കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പേരും. പ്രകോപനപരമായ രീതിയിൽ പ്രസംഗിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. 17,000 പേജുള്ള കുറ്റപത്രം സെപ്തംബർ 17-നാണ് കോടതിയിൽ സമർപ്പിച്ചത്. ഉമർ ഖാലിദ്, സൽമാൻ ഖുർഷിദ്, നദീം ഖാൻ എന്നിവർ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. പൗരത്വഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രസംഗിച്ചത് എന്നും കുറ്റപത്രത്തിലുണ്ട്. സെക്ഷൻ 164 പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. സി.പി.എം നേതാക്കളായ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കലാപത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്.
 

Latest News