Sorry, you need to enable JavaScript to visit this website.

ടെസ്‌ലയുടെ പ്ലെയ്ഡ് പവർട്രെയിൻ അടുത്ത വർഷം 

ഇലക്ട്രിക്ക് വാഹനങ്ങളിൽ പരീക്ഷണം തുടരുന്ന ടെസ്‌ല അടുത്ത വർഷത്തേക്ക് പുതിയ പ്ലെയ്ഡ് പവർ ട്രെയിൻ ഒരുക്കുന്നു. കൂടുതൽ നേരം ചാർജും കൂടുതൽ മൈലേജും ഓഫർ ചെയ്യുന്നതാണ് പ്ലെയ്ഡ്. 
കഴിഞ്ഞ ദിവസം ബാറ്ററി അവതരിപ്പിച്ചപ്പോൾ, ടെസ്‌ല സിഇഒ എലോൺ മസ്‌ക് എസ് സെഡാൻ മോഡലിന്റെ  പുതിയ പതിപ്പായ പ്ലെയ്ഡിന്റെ വീഡിയോ കാണിച്ചിരുന്നു. അതിന്റെ ലുഡിക്രൗസ് മോഡലിൽനിന്ന്  ഒരുപടി കൂടി കടന്നുള്ള മോഡലാണിത്.  
ദീർഘനാളായി കാത്തിരുന്ന പ്ലെയ്ഡ് പവർട്രെയിനിന് മണിക്കൂറിൽ 200 കി.മി വരെ വേഗത ലഭിക്കുമെന്നും രണ്ട് സെക്കൻഡ് കൊണ്ട് ചാർജ് ചെയ്യാമെന്നും ടെസ് ലയുടെ വെബ്‌സൈറ്റിൽ പ്ലെയ്ഡിനെ കുറിച്ച് പറയുന്നു. 1,39,990 ഡോളറാണ് വെബ് സൈറ്റിൽ വില ചേർത്തിരിക്കുന്നത്. 
കുറച്ചു കാലമായി  പ്ലെയ്ഡിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വീഡിയോ പ്രദർശിപ്പിച്ചപ്പോൾ താങ്ങാവുന്നതിനെക്കാൾ വില വരുമെന്നാണ് പറഞ്ഞിരുന്നത്. 2021 ന്റെ അവസാനത്തിൽ പ്ലെയ്ഡ് മോഡലുകൾ വിപണിയിൽ ലഭ്യമാകും.
 

Latest News