Sorry, you need to enable JavaScript to visit this website.

ക്രോം  ബ്രൗസറിൽ മാറ്റം

പെയ്ഡ് എക്‌സ്റ്റൻഷനുകൾ ഗൂഗിൾ നിർത്തലാക്കുന്നു 

ക്രോം ബ്രൗസുറുകൾക്കുള്ള പെയ്ഡ് എക്സ്റ്റൻഷനുകൾ ഗൂഗിൾ പൂർണമായും ഒഴിവാക്കുന്നു. പണം അടച്ചു കൊണ്ടുള്ള വിപുലീകരണം കമ്പനി നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 
പുതിയ തീരുമാനത്തോടെ വിപുലീകരണങ്ങൾക്കായി ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കാൻ ആഗ്രഹിക്കുന്ന ഡവലപ്പർമാർക്ക് പേയ്‌മെന്റുകൾ കൈകാര്യം ചെയ്യുന്നതിന് ഗൂഗിളിനെ ആശ്രയിക്കാനാവില്ല. 2010 ൽ ആദ്യമായി വെബ് സ്‌റ്റോർ ആരംഭിച്ചപ്പോഴുള്ള സ്ഥിതിയല്ല, ഇപ്പോഴത്തേതെന്നും ഡവലപ്പർമാർക്ക് പേയ്‌മെന്റ് കൈകാര്യം ചെയ്യാൻ നിരവധി ഓപ്ഷനുകൾ ലഭ്യമാണെന്നും ഡവലപ്പർമാർക്ക് നൽകിയ അറിയിപ്പിൽ ഗൂഗിൾ പറഞ്ഞു.
കഴിഞ്ഞ മാർച്ച് മുതൽ പണമടച്ചുള്ള വിപുലീകരണങ്ങളുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ നിർത്തലാക്കാൻ കമ്പനി ആരംഭിച്ചിരുന്നു. 
സൗജന്യ ട്രയലുകൾ കമ്പനി ഡിസംബറിൽ അപ്രാപ്തമാക്കുമെന്നും ഫെബ്രുവരിയിൽ ആപ്ലിക്കേഷൻ വാങ്ങുന്നതിനുള്ള സൗകര്യം പൂർണമായി നീക്കംചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
 

Latest News