Sorry, you need to enable JavaScript to visit this website.

കോവിഡ് പരിശോധന നടത്താൻ ഡ്രോണുകളും

അമേരിക്കയിലാണ് വാൾമാർട്ട് ഇത് ഇപ്പോൾ നടപ്പിലാക്കുന്നത്

വീടുകളിൽതന്നെ കോവിഡ് പരിശോധന നടത്താൻ ആളില്ലാ വിമാനങ്ങൾ- ഡ്രോൺ- വഴി വാൾമാർട്ട് സൗകര്യം ഒരുക്കുന്നു. നോർത്ത് ലാസ് വെഗാസിൽ ഇതിന്റെ ട്രയൽ നടത്തി. അടുത്ത മാസം ആദ്യം ന്യൂയോർക്കിലെ മറ്റു പ്രദേശങ്ങളിലേക്ക്  വ്യാപിപ്പിക്കും.
വാൾമാർട്ട് സൂപ്പർസെന്ററുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളുടെ ഒരു മൈൽ ചുറ്റളവിൽ താമസിക്കുന്ന കോവിഡ് രോഗികൾക്ക് ഡ്രോൺ വഴി കിറ്റുകൾ എത്തിക്കുന്നു. രോഗികൾ മൂക്കിൽനിന്ന് സ്രവമെടുത്ത് പരിശോധനയ്ക്കായി ക്വസ്റ്റ് ഡയഗ്‌നോസ്റ്റിക്‌സിലേക്ക് അയക്കും.
ഡ്രോൺ വഴി കോവിഡ് പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് കിറ്റിനോ ഡെലിവറിക്കോ ചെലവോ ഇല്ലെന്നും അത് തിരികെ നൽകുന്നതിന് പ്രീപെയ്ഡ് ഷിപ്പിംഗ് ലേബൽ ഉണ്ടെന്നും വാൾമാർട്ട് പറയുന്നു. ടെസ്റ്റുകൾക്കായി ക്വസ്റ്റ് എടുക്കുന്ന ശരാശരി സമയം രണ്ട് ദിവസമാണ്, മുൻഗണന ആവശ്യമുള്ള  രോഗികൾക്ക് ഒരു ദിവസം മതി. 
കോവിഡ് പരിശോധന വ്യപകമാക്കാനുള്ള വാൾമാർട്ടിന്റെ  ശ്രമങ്ങളുടെ ഭാഗമായാണ് ഡ്രോൺ വഴിയുള്ള ട്രയൽ നടന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡസൻ കണക്കിന് സ്ഥലങ്ങളിൽ വാൾമാർട്ട്  ഡ്രൈവ്ത്രൂ പരിശോധന ഏർപ്പെടുത്തിയിരുന്നു. പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും ഡ്രോൺ വഴി എത്തിക്കുന്നതിന് കമ്പനിക്ക് അടുത്തിടെ എഫ്.എ.എ അനുമതി ലഭിച്ചിരുന്നു. ഇത്തരത്തിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
 

Latest News