Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു

ദമാം- സൗദി അറേബ്യയിലെ ദമാം-കോബാര്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വ്യാഴം പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം.

കോഴിക്കോട് മാങ്കാവ്  സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് -22, വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്‍റെ മകന്‍ അന്‍സിഫ്-22, താനൂർ കുന്നുംപുറം സ്വദേശി  സ്വദേശി പൈക്കാട്ട് സെയ്തലവിയുടെ മകന്‍  മുഹമ്മദ് ഷഫീഖ്-22 എന്നിവരാണ് മരിച്ചത്. ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പൂർവ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍  സനദ് ബഹ്‌റൈനില്‍ പഠിക്കുകയായിരുന്നു. മുഹമ്മദ് ഷഫീഖും അന്‍സിഫും ദമാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

 

Latest News