സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി- തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും ചോദ്യം ചെയ്യുന്നു.

എന്‍.ഐ.എയുടെ കൊച്ചി ഓഫീസിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ഫോണില്‍നിന്ന് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്ന് കരുതുന്നു.
ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ രണ്ടുദിവസമായി എന്‍.ഐ.ഐ കസ്റ്റഡിയിലുള്ള സ്വപ്‌നയേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും പറയുന്നു. ഫോണില്‍ സ്വപ്‌ന ഡിലീറ്റ് ചെയ്ത ചാറ്റ് വിവരങ്ങള്‍ എന്‍.ഐ.എ വീണ്ടെടുത്തിരുന്നു.

 

Latest News