കോവിഡ് വാക്‌സിന്‍: 60,000 പേരില്‍ പരീക്ഷിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

അമേരിക്കയിലും ലോകത്തെമ്പാടുമായി 200 കേന്ദ്രങ്ങളില്‍ 60,000 വളണ്ടയിര്‍മാരാണ് മൂന്നാം ഘട്ട ട്രയലില്‍ പങ്കെടുക്കുന്നതെന്ന് കമ്പനി അറിയിച്ചു. യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഫോര്‍ ഹെല്‍ത്താണ് (എന്‍.ഐ.എച്ച്) വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ഫണ്ട് നല്‍കുന്നത്.

വാഷിംഗ്ടണ്‍- കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അറിയിച്ചു.

ഇതുവരെ നടത്തിയ പരീക്ഷണങ്ങളില്‍ അനുകൂല ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. അമേരിക്കയിലും ലോകത്തെമ്പാടുമായി 200 കേന്ദ്രങ്ങളില്‍ 60,000 വളണ്ടയിര്‍മാരാണ് മൂന്നാം ഘട്ട ട്രയലില്‍ പങ്കെടുക്കുന്നതെന്ന് കമ്പനി അറിയിച്ചു.

യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഫോര്‍ ഹെല്‍ത്താണ് (എന്‍.ഐ.എച്ച്) വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ഫണ്ട് നല്‍കുന്നത്.

ലോകത്ത് വാക്‌സിനുമായി മൂന്നാംഘട്ടത്തില്‍ പ്രവേശിക്കുന്ന പത്താമത്തെ കമ്പനിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍.

 

Latest News