കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു

ന്യൂദല്‍ഹി- കോവിഡ് ബാധിച്ച് ദല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡി മരിച്ചു. ഈ മാസം 11നാണ് 65കാരനായ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 2004 മുതല്‍ ബിജെപി എംപിയായ അംഗഡി കര്‍ണാടകയിലെ ബെളഗാവില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയും കര്‍ണാടകയില്‍ നിന്നുള്ള രണ്ടാമത്തെ എംപിയുമാണ് അംഗഡി. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. മന്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റു നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
 

Latest News