Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലേക്ക് വന്ദേഭാരത് സര്‍വീസ് തുടരും; ബുക്കിംഗ് തുടരുന്നു

ജിദ്ദ- സൗദി അറേബ്യയില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് വിമാന സര്‍വീസുകളില്‍ മറ്റമില്ലെന്നും ടിക്കറ്റ് ബുക്കിംഗ് തുടരുകയാണെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

സൗദിയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി സൗദി ജനറല്‍ അതോറിറ്റി ഒഫ് സിവില്‍ ഏവിയേഷന്റെ (ജിഎസിഎ) പേരിലുള്ള സര്‍ക്കുലര്‍ പ്രചരിക്കുന്നതിനിടെയാണ് സര്‍വീസുകള്‍ തുടരുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ജിഎസിഎ വിമന കമ്പനികള്‍ക്കായി നല്‍കിയതായി പറയുന്ന സര്‍ക്കുലര്‍ സംബന്ധിച്ച് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ജിഎസിഎയുടെ വെബ് സൈറ്റിലും ഇതു സംബന്ധിച്ച അറിയിപ്പില്ല.


സൗദിയില്‍നിന്ന് നാടുകടത്തുന്നവരുടെ ആദ്യ ബാച്ച് ബുധന്‍ 3.55ന് റിയാദ് വിട്ടതായും വൈകിട്ട് ചെന്നൈയില്‍ എത്തുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. 231 പേരാണ് ആദ്യബാച്ചിലുള്ളത്.
351 പേരുമായി അടുത്ത വിമാനം ഈ മാസം 26ന് ജിദ്ദിയല്‍നിന്ന് കൊച്ചിയിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

 

Latest News