Sorry, you need to enable JavaScript to visit this website.

നടിയുടെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ്

 ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്ന് ട്വിറ്ററില്‍ വെളിപ്പെടുത്തിയ നടി പിന്നീട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസറ്റര്‍ ചെയ്തത്.

മുംബൈ- ബോളിവുഡ് നടി നല്‍കിയ പരാതിയില്‍ സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ മുംബൈ പോലീസ് ബലാത്സംഗത്തിന് കേസ് റജിസ്റ്റര്‍ ചെയ്തു. തന്നെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്ന് ട്വിറ്ററില്‍ വെളിപ്പെടുത്തിയ നടി പിന്നീട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസറ്റര്‍ ചെയ്തത്.


ശനിയാഴ്ചയാണ്  നടി അനുരാഗിനെതിരെ ആരോപണം ഉന്നയിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ച നിര്‍മാതാവിന് അനുകൂലമായി മുന്‍ ഭാര്യ കല്‍കിയടക്കം ചലച്ചിത്ര രംഗത്തെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് അഭിഭാഷകന്‍ നിതിന്‍ സത്പുട്ടിനൊപ്പം മുംബൈയിലെ വെര്‍സേവ പോലീസ് സ്‌റ്റേഷനിലെത്തി നടി പരാതി നല്‍കിയത്. ഒഷിവാര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ വനിതാ പോലീസ് ഇല്ലാത്തതിനാല്‍ അവസാനം വെര്‍സോവ പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും നടിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ബലാത്സംഗം, തെറ്റായ സമീപനം, അന്യായ തടങ്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അനുരാഗ് കശ്യപിനെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അഭിഭാഷകന്‍ നിതിന്‍ സത്പുട്ട് ട്വീറ്റ് ചെയ്തു. 2013 ല്‍ വെര്‍സേവയിലെ യാരി റോഡിലെ വസതിയില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്ന നടിയുടെ മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാവിനെ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
നിര്‍മാതാവിനെതിരെ നടപടയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് നടി ട്വീറ്റ് ചെയ്തിരുന്നത്. ഇതിനു പിന്നാലെ വിശദമായ പരാതി നല്‍കാന്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ നടിയോട് ആവശ്യപ്പെടുകയായിരുന്നു.


ആരോപണങ്ങള്‍ തന്നെ നിശബ്ദമാക്കാനുളള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് അനുരാഗ് കശ്യപ് പ്രതകരിച്ചിരുന്നത്. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ഹിന്ദിയില്‍ നിരവധി ട്വീറ്റുകള്‍ നല്‍കിയ അദ്ദേഹം പിന്നാട് അഭിഭാഷക പ്രിയങ്ക ഖിമാനി മുഖേന പ്രസ്താവനയും പുറത്തിറക്കി.


തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വാദിച്ച അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സനിമാ മേഖലയെ പിടിച്ചുലച്ച മീടു പ്രസ്ഥാനത്തിന്റെ ഗൗരവം ചോര്‍ത്തുന്നതാണ് തനിക്കെതിരായ ആരോപണമെന്നും അനുരാഗ് കശ്യപ് പറയുന്നു.


എ.ബി.എന്‍ തെലുഗ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി പേരെടുത്ത് പറഞ്ഞ റിച്ച ഛദ്ദ, ഹുമു ഖുറേഷിഎന്നിവര്‍ നടിക്കെതിരെ രംഗത്തുവന്നിരുന്നു. റിച്ചയും ഹുമയും അടക്കമുള്ള നടിമാര്‍ തന്റെ ഇംഗിതത്തിനു വഴങ്ങിയിട്ടുണ്ടെന്ന് അനുരാഗ് തന്നോട് പറഞ്ഞുവെന്നാണ് നടി വെളിപ്പെടുത്തിയിരുന്നത്.


അനുരാഗ് കശ്യപ് തന്നോടോ മറ്റു നടിമാരോടോ മോശമായി പെരുമാറിയിട്ടില്ലെന്നും പ്രസ്താവന തന്നെ ക്ഷുഭിതയാക്കിയെന്നും ഹുമ ഖുറൈശി പറഞ്ഞു. റിച്ച നടിക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. മുന്‍ഭാര്യമരായ കല്‍കി, ആരതി ബജാജ് എന്നിവരടക്കം നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ അനുരാഗ് കശ്യപിനെ അനുകൂലിച്ച് രംഗത്തുവന്നപ്പോള്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരുമായി ഏറ്റുമുട്ടിയ നടി കങ്കണ റണവത്ത് അദ്ദേഹത്തിനെതിരെ പ്രസ്താവന നടത്തി. കശ്യപ് ലൈംഗാതിക്രമം നടത്തുമെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

 

Latest News