Sorry, you need to enable JavaScript to visit this website.

 വിദേശ സംഭാവനാ നിയന്ത്രണ നിയമം രാജ്യസഭയും പാസാക്കി

ന്യൂദൽഹി- വിദേശ സംഭാവനാ നിയന്ത്രണ നിയമ ഭേദഗതി (എഫ്.സി.ആർ.എ അമെൻഡ്‌മെന്റ്) രാജ്യസഭയും പാസാക്കി. നേരത്തെ ലോക്‌സഭ ഈ ബിൽ പാസാക്കിയിരുന്നു. വിദേശത്ത്‌നിന്ന് പണം സംഭാവനയായി വാങ്ങാൻ പുതിയ ഭേദഗതി ആധാർ കാർഡ് നിർബന്ധമാക്കി. മൂന്ന് വിവാദ തൊഴിൽനിയമ ഭേദഗതി ബില്ലുകളാണ് രാജ്യസഭ ഇന്ന് പാസാക്കിയത്. 

ഇന്റസ്ട്രിയൽ റിലേഷൻസ് കോഡ് ബിൽ 300ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ജീവനക്കാരെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാൻ ഉടമയ്ക്ക് അനുമതി നൽകുന്ന വിവാദ ഭേഗഗതി അടക്കമുള്ളവയാണിത്. സ്ഥാപനങ്ങൾ സർക്കാർ അനുമതിയില്ലാതെ അടച്ചുപൂട്ടാനും സാധിക്കും. ഈ നിയമപ്രകാരം തൊഴിലാളികൾക്ക് സമരം ചെയ്യണമെങ്കിൽ 60 ദിവസത്തെ നോട്ടീസ് നൽകണം. 

കാർഷിക ബിൽ വോട്ടെടുപ്പില്ലാതെ പാസാക്കിയതിലും എം.പിമാർക്കെതിരായ ഏകപക്ഷീയമായ നടപടിയിലും വിവാദ തൊഴിൽ നിയമ ഭേദഗതികളുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. പാർലമെന്റിന് പുറത്ത് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക്ക് ഓബ്രിയനും പ്രതിപക്ഷ പ്രതിഷേധത്തിന് നേതൃത്വം നൽകി. ലോക്‌സഭയും ഇന്ന് അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞേക്കും. കോവിഡ് കണക്കിലെടുത്താണ് പാർലമെന്റിന്റെ ഇരു സഭകളും അനിശ്ചിത കാലത്തേയ്ക്ക് പിരിയാൻ തീരുമാനിച്ചത്.
 

Latest News