കോട്ടയം-സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ വിവാദങ്ങളില്‍ കേന്ദ്രബിന്ദുവായി മാറിയതോടെ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് താല്‍ക്കാലികമായി പൂട്ടുന്നതു പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ചൈന്നെയില്‍ കോണ്‍സുലേറ്റ് തുടങ്ങി കേരളത്തിലെ അറ്റസ്‌റ്റേഷന്‍ അവിടേക്കു മാറ്റാനുള്ള നീക്കം സജീവമാണെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. വിവാദങ്ങളില്‍ യു.എ.ഇക്കു കടുത്ത അതൃപ്തിയുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വര്‍ണക്കടത്ത് വിവാദമാക്കിയതാണ് യു.എ.ഇയുടെ രോഷത്തിനു കാരണമെന്നു പറയുന്നു. തങ്ങളുടെ ഔദ്യോഗിക സംവിധാനം ഇടപെട്ട് അയച്ചതല്ലാത്തതിനാല്‍ സ്വര്‍ണമെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജ് എന്നു വിശേഷിപ്പിക്കരുത്. ദുബായില്‍ നിന്ന് ആര്‍ക്കു വേണമെങ്കിലും കോണ്‍സുലേറ്റ് വിലാസത്തിലേക്കു കാര്‍ഗോ അയയ്ക്കാം. ഇതിനെ നയതന്ത്ര പരിരക്ഷയുള്ള ബാഗേജായി കണക്കാക്കാനാകില്ലെന്നു യു.എ.ഇ അധികൃതര്‍ എന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നു.
കോവിഡ്മൂലം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ജൂലൈ അവസാനവാരം പുനരാരംഭിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും സ്വര്‍ണക്കടത്ത് വിവാദമായതോടെ യു.എ.ഇ. പിന്നോട്ടുമാറി. നോര്‍ക്ക അധികൃതര്‍ പലതവണ സമ്മര്‍ദം ചെലുത്തിയെങ്കിലും വിദേശ മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നിട്ടില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞയാഴ്ചയാണ് ഇതു പുനരാരംഭിച്ചത്. 2016ലാണ് ദക്ഷിണേന്ത്യയിലെ ആദ്യ യുഎഇ കോണ്‍സുലേറ്റ് ഓഫീസ് തിരുവനന്തപുരത്തു തുടങ്ങുന്നത്. യുഎഇ യിലെ 70 ശതമാനം ഇന്ത്യക്കാരും മലയാളികളായതു പരിഗണിച്ചായിരുന്നു ഇത്. തമിഴ് നാട് , കര്‍ണാടക , ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലെ ആളുകളും തിരുവനന്തപുരത്തെയാണ് ആശ്രയിച്ചു വരുന്നത്.