ഇന്ത്യയില്‍ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് മൊത്തം കേസുകള്‍ 56,46,011 ആണ്. ഇതില്‍ 45,87,614 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 90,020 ആണ് വിവിധ സംസ്ഥാനങ്ങളിലായുള്ള കോവിഡ് മരണസംഖ്യ.
ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,347 പുതിയ കൊറോണ വൈറസ് കേസുകളും 1,085 മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് മൊത്തം കേസുകള്‍ 56,46,011 ആണ്. ഇതില്‍ 45,87,614 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 90,020 ആണ് വിവിധ സംസ്ഥാനങ്ങളിലായുള്ള കോവിഡ് മരണസംഖ്യ.
അതിനിടെ, അമേരിക്കയില്‍ കോവിഡ് 19 മരണങ്ങള്‍ ചൊവ്വാഴ്ച 2,00,000 കവിഞ്ഞതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (സിഎസ്എസ്ഇ) റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കേസുകള്‍ 6.8 ദശലക്ഷമായി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 2,00,005 ആയാണ് ഉയര്‍ന്നത്. ഉയര്‍ന്നതായി സിഎസ്ഇ റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ 33,092 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യയുടെ കാര്യത്തില്‍ യു.എസ് സ്‌റ്റേറ്റ് തല പട്ടികയില്‍ ഒന്നാമതാണ് ന്യൂയോര്‍ക്ക്. ന്യൂജഴ്‌സിയാണ് രണ്ടാം സ്ഥാനത്ത്- 16,069 മരണം.
ടെക്‌സസ്, കാലിഫോര്‍ണിയ, ഫ് ളോറിഡ എന്നീ സംസ്ഥാനങ്ങളിലെല്ലാം 13,000 ത്തിലധികം മരണങ്ങള്‍ സ്ഥിരീകരിച്ചു.