അമ്മയുടെ പഴ്സില്‍നിന്ന് 5000 രൂപയുമെടുത്ത് ദല്‍ഹിയില്‍നിന്ന് ഹരിദ്വാറിലേക്ക് പുറപ്പെട്ട ബാലനെ ഹരിയാനയിലാണ് പോലീസ് സംഘം കണ്ടെത്തിയത്.ഇവിടെ ഒരു ചായക്കടയില്‍ നിര്‍ത്തി ഹരിദ്വാറിലേക്കുള്ള വഴി ചോദിക്കുകയായിരുന്നു ബാലനെന്നും ദല്‍ഹിയില്‍ എത്തിച്ച് മാതാപിതാക്കള്‍ക്ക് കൈമാറിയതായും പോലീസ് പറഞ്ഞു.
ന്യൂദല്‍ഹി- അമ്മ വഴക്ക് പറഞ്ഞതിന് സൈക്കിളില്‍ നാടുവിട്ട പതിനൊന്നു വയസ്സുകാരനെ പോലീസ് കണ്ടെത്തി.
അമ്മയുടെ പഴ്സില്‍നിന്ന് 5000 രൂപയുമെടുത്ത് ദല്‍ഹിയില്‍നിന്ന് ഹരിദ്വാറിലേക്ക് പുറപ്പെട്ട ബാലനെ ഹരിയാനയിലാണ് പോലീസ് സംഘം കണ്ടെത്തിയത്.ഇവിടെ ഒരു ചായക്കടയില്‍ നിര്‍ത്തി ഹരിദ്വാറിലേക്കുള്ള വഴി ചോദിക്കുകയായിരുന്നു ബാലനെന്നും ദല്‍ഹിയില്‍ എത്തിച്ച് മാതാപിതാക്കള്‍ക്ക് കൈമാറിയതായും പോലീസ് പറഞ്ഞു.
രാത്രിയാണ് മാതാപിതാക്കള്‍ സൗത്ത് രോഹിണി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയതും കേസെടുത്തതും.
തലസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്്റ്റോപ്പുകളിലും തെരഞ്ഞുവെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തട്ടിക്കൊണ്ടു പോയെന്ന നിഗമനത്തിലായിരുന്നു പോലീസും കുടുംബവും.
ഗോവ, പഹര്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളെ കുറിച്ച് കുട്ടി ചോദിച്ചിരുന്നുവെന്നും പഴ്സില്‍നിന്ന് 5000 രൂപ കാണാതായിട്ടുണ്ടെന്നും മാതാപിതാക്കള്‍ പോലീസിനോട് വെളിപ്പെടുത്തി. കുട്ടി തനിച്ച് സൈക്കിളില്‍ നഹാര്പുര് ഭാഗത്തേക്കു പോകുന്നതായിരുന്നു സിസിടിവി ദൃശ്യങ്ങളെന്ന് രോഹിണി ഡി.സി.പി പി.കെ. മിശ്ര പറഞ്ഞു.
പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സമീപത്തെ പാര്‍ക്കുകളിലും റോഡുകളിലും ഒരു സംഘം തെരച്ചില്‍ നടത്തിയപ്പോള്‍ മറ്റൊരു സംഘം മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിംഗിലും കര്‍ണാല്‍ ബൈപാസിലേക്കുള്ള റോഡുകളിലും തെരഞ്ഞു.
ന്യൂദല്‍ഹി, ഓള്‍ഡ് ദല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഡ്യൂട്ടി ഓഫീസര്‍മാര്‍ക്ക് വ്ടാസാപ്പില് കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. രാത്രി 8.45 നാണ് കുട്ടിയെ കാണാതായതെന്നതിനാല്‍ ദല്‍ഹി അതിര്‍ത്തി കടക്കുന്നതിനു മുമ്പ് കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം.
പുലര്‍ച്ച 4.20നാണ് പോലീസ് സംഘം ഒടുവില്‍ സിംഗു അതിര്‍ത്തിയിലെത്തിയതും അവിടെ കുട്ടിയെ സൈക്കിളുമായി ചായക്കടയില്‍ കണ്ടെത്തിയതും.