Sorry, you need to enable JavaScript to visit this website.

മലയാളത്തിലും ഇനി ആമസോണില്‍ ഷോപ്പിംഗ് നടത്താം

കൊച്ചി- ഇ കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇനി  മലയാളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഉപയോഗിക്കാനാവും. മലയാളത്തിന് പുറമെ, തമിഴ്, കന്നട, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക. നേരത്തേ ഹിന്ദിയില്‍ ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റും ആപ്പും ലഭ്യമായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മലയാളം അടക്കമുള്ള ഭാഷകളിലെ സേവനങ്ങളും ലഭ്യമായിരുന്നു.

രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ഇംഗ്ലിഷ് സംസാരിക്കാത്ത ജനതയെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യ വ്യക്തമാക്കി.

80 ശതമാനം പേര്‍ ഇംഗ്ലീഷ് സംസാരിക്കാത്തവരും ഒരുപക്ഷേ അവര്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നതുമായ ഒരു രാജ്യത്ത്, അത് ആമസോണ്‍ അവര്‍ക്ക് ലഭ്യമാക്കുകയേ വേണ്ടതുള്ളൂ, ഞങ്ങള്‍ സേവനങ്ങള്‍ എങ്ങനെ വാഗ്ദാനം ചെയ്യുന്നു എന്നത് അവര്‍ക്ക് പ്രധാനമാണ്,” ആമസോണ്‍ ഇന്ത്യ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കിഷോര്‍ തോട്ട നിലപാട് വ്യക്തമാക്കി.

ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

Latest News