കശ്മീർ ഭീകരർക്ക് ഡ്രോണ്‍ വഴി എത്തിച്ച ആയുധങ്ങള്‍ പിടിച്ചു

ഡ്രോണ്‍ വഴിയുളള ആയുധ കടത്ത് പിടികൂടിയതായി സുരക്ഷാ സേന  അറിയിച്ചു.  ആയുധങ്ങള്‍ അടങ്ങിയ പാക്കേജാണ് സുരക്ഷാ സേന കണ്ടെടുത്തത്. ഭീകര സംഘടനയായ ജെയ്ശെ മുഹമ്മദാണ് ഇതിന് പിന്നിലെന്ന് ജമ്മു കശ്മീര്‍ എസ്.എസ്.പി ശ്രീധര്‍ പാട്ടീല്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ശ്രീനഗര്‍-  ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ ഭീകരർക്കായി എ.കെ. 47 തോക്കുകള്‍ എത്തിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാനില്‍നിന്ന് ആയുധങ്ങള്‍ ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) വഴിയാണ് അതിർത്തിയിലെത്തിച്ചത്.

ഡ്രോണ്‍ വഴിയുളള ആയുധ കടത്ത് പിടികൂടിയതായി സുരക്ഷാ സേന  അറിയിച്ചു.  ആയുധങ്ങള്‍ അടങ്ങിയ പാക്കേജാണ് സുരക്ഷാ സേന കണ്ടെടുത്തത്. ഭീകര സംഘടനയായ ജെയ്ശെ മുഹമ്മദാണ് ഇതിന് പിന്നിലെന്ന് ജമ്മു കശ്മീര്‍ എസ്.എസ്.പി ശ്രീധര്‍ പാട്ടീല്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതിര്‍ത്തിക്ക് സമീപം അഖ്‌നൂര്‍ സെക്ടറിലാണ് ആയുധങ്ങളും വെടിമരുന്നുകളും കണ്ടെത്തിയത്. അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുളള പ്രദേശത്താണ് ആയുധങ്ങളും വെടിമരുന്നുകളും അടങ്ങിയ പാക്കേജ് കണ്ടെടുത്തത്. രണ്ട് എകെ 47 റൈഫിളുകളും 7.62 എംഎം തിരകള്‍ അടങ്ങിയ 90 യൂണിറ്റുകളും ഒരു പിസ്റ്റളും അടങ്ങുന്നതാണ് പാക്കേജ്. 

കശ്മീര്‍ താഴ്‌വരയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ കൈമാറാനുളള ശ്രമമായിരുന്നു ഇതെന്ന് ശ്രീധര്‍ പാട്ടീല്‍ പറഞ്ഞു. ഭീകര സംഘടനയായ ജെയ്ശെ മുഹമ്മദാണ് ഇതിന് പിന്നിലെന്ന നിഗമനത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
 
Latest News