Sorry, you need to enable JavaScript to visit this website.

ജ്വല്ലറി തട്ടിപ്പ്; കമറുദ്ദീനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ്പി

കൊച്ചി- ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ ഉടന്‍ ചോദ്യം ചെയ്യും. കേസില്‍ ബാഹ്യ സമ്മര്‍ദങ്ങളില്ലെന്നും   ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന്‍ കുട്ടി പറഞ്ഞു. എംഎല്‍എ പ്രതിയായ ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയ 13 കേസുകളില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. അന്വേഷണ ചുമതലയുള്ള ക്രൈം
ബ്രാഞ്ച് എസ് പി മൊയ്തീന്‍ കുട്ടി ജില്ലയിലെത്തി കേസിന്റെ പുരോഗതി വിലയിരുത്തി. മറ്റ് ബാഹ്യ സമ്മര്‍ദങ്ങളില്ല. ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും എംഎല്‍എയെ ഉടന്‍ ചോദ്യം ചെയ്യുമെന്നും എസ്പി വ്യക്തമാക്കി. നിക്ഷേപ തട്ടിപ്പില്‍ രണ്ട് പരാതികള്‍ കൂടി പുതുതായി പോലീസില്‍ രജിസ്റ്റര്‍ ചെയ്തിതിട്ടുണ്ട്. രണ്ട് പേരില്‍ നിന്നായി 64 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചു തിരിച്ചുകൊടുത്തില്ലെന്ന പരാതിയില്‍ കാസര്‍ഗോഡ് പോലീസാണ് കേസെടുത്തത്. നിലവിലെ 13 കേസുകള്‍ക്ക് പുറമെ ബാക്കിയുള്ള കേസുകള്‍ കൂടി ക്രൈം
ബ്രാഞ്ചിന് കൈമാറുമ്പോള്‍ ആവശ്യമായ ഘട്ടത്തില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും എസ്പി മൊയ്തീന്‍ കുട്ടി പറഞ്ഞു.

Latest News