സ്വർണവിലയില്‍ വീണ്ടും ഇടിവ്; പവന് 760 രൂപ കുറഞ്ഞു

കൊച്ചി-  സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച  രണ്ടു തവണകളായി പവന് 760 രൂപ കുറഞ്ഞു.  ഇതോടെ പവന്‍ വില 37,400 രൂപയായി.  ആഗോളതലത്തിലുളള മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

 രണ്ടു തവണകളായി ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4675 രൂപയായി താഴ്ന്നു. കോവിഡിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയരാന്‍ കാരണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,360 രൂപ എന്ന നിലവാരത്തിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഉയര്‍ന്ന് 38160 എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 

Latest News