Sorry, you need to enable JavaScript to visit this website.
Sunday , November   29, 2020
Sunday , November   29, 2020

കൂപ്പുകുത്തുന്ന ഇന്ത്യൻ സമ്പദ്ഘടന

രോഗത്തിന്റെയും മരണത്തിന്റെയും നിശ്ശബ്ദതയുടെ മറവിൽ വൻ ച്യുതികൾക്ക് കളമൊരുങ്ങുകയാണ്. നീണ്ട പ്രക്ഷോഭങ്ങളിലൂടെയും സഹനങ്ങളിലൂടെയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ലോകമെമ്പാടും നേടിയ വിജയത്തിന്റെ ഫലമായി തൊഴിൽ സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തിയത് ഇപ്പോൾ എതിർദിശയിലേക്ക് മാറ്റിമാറിച്ചിരിക്കുന്നു. പത്തു മുതൽ പന്ത്രണ്ടു മണിക്കൂർ നീളുന്ന ജോലിസമയവും നാൽപതു ശതമാനത്തോളം വെട്ടിക്കുറച്ച ശമ്പളവും. 

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) വിപരീതം 23 ശതമാനത്തിലും താഴെ എത്തിയിരിക്കുന്നു. തറ പറ്റിയ നിലയിലാണ് രാജ്യത്തിന്റെ സമ്പദ്ഘടന. സാമ്പത്തിക ഉത്തേജക പാക്കേജുകൾ അനിവാര്യമായിരിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് കടങ്കഥയായത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. 2020 മെയ് 12 നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. ഒരു നാളിനു ശേഷം മെയ് 13 ന് വിശദാംശങ്ങൾ അറിയിക്കുമെന്ന വാഗ്ദാനവുമായി ധനമന്ത്രിയും എത്തി.
എന്നാൽ എക്കാലങ്ങളിലെപ്പോലെയും കൊടിയ ദാരിദ്ര്യ ദുരിതങ്ങളുടെ ആഴങ്ങളിലേക്ക് സാധാരണ ജനം അവഗണിക്കപ്പെട്ടു. അവർ നാടിനെ ഊട്ടിയിരുന്ന കർഷകരും തൊഴിലാളികളുമായിരുന്നു. മഹാമാരിയുടെ നാളുകളിൽ ചെറുവിരാമം പ്രതീക്ഷിച്ചിരുന്നവർക്ക് ദുരവസ്ഥകളിലെ കാഠിന്യമേറിയ യാഥാർഥ്യം ബോധ്യപ്പെട്ടു. അവർ കുടിയേറ്റ തൊഴിലാളികളും നാമമാത്ര വരുമാനത്തിൽ നിലനിൽപിന് പരിശ്രമിക്കുന്നവരുമായിരുന്നു. 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിലും 3.5 ശതമാനമായിരുന്നു ധനക്കമ്മി. ജി.ഡി.പി കമ്മിയും തുല്യം. ബജറ്റിലെ ചെലവ് പദ്ധതി 30,42,330 കോടിയുടേതായിരുന്നു.
പദ്ധതിയിലേക്ക് സർക്കാർ കടംകൊള്ളുന്നത് 7,96,337 കോടിയും. സമ്പദ്ഘടനയുടെ തകർച്ചയുടെ ചക്രച്ചാൽ മഹാമാരിക്കും ലോക്ഡൗൺ വേളകൾക്കും മുമ്പേ പ്രകടമായിരുന്നു. സാമ്പത്തിക വളർച്ച സ്ഥിരമായി കുറയുന്നതും സർക്കാരിന്റെ സമ്പദ്സ്ഥിതി മോശമാകുന്നതും പോയ എട്ടു പാദങ്ങളിലെ ജി.ഡി.പി താഴേക്ക് ഇഴയുന്നത് ചൂണ്ടിക്കാട്ടി റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്‌സ് സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ജി.ഡി.പി തോത് കഴിഞ്ഞ എട്ടു പാദങ്ങളിലായി ഇടിയുകയാണ്. 2018 ഡിസംബറിനും 2019 മാർച്ചിനും ഇടയിൽ 08 ശതമാനത്തിന്റെ വളർച്ച പ്രകടിപ്പിച്ചെങ്കിലും മിന്നായം പോലെ അത് മാഞ്ഞു. 2018 മാർച്ച് 18 ന് ജി.ഡി.പി നിരക്ക് 8.2 ലേക്ക് ഉയർന്നു, 2020 മാർച്ചിൽ ലോക്ഡൗൺ ചിന്തകൾക്കു മുന്നേ 3.4 ശതമാനത്തിലേക്ക് വീണു. കോവിഡ്19 ഉപജീവന മാർഗങ്ങളേയും നിർമാണ മേഖലയേയും ഗ്രഹിച്ച ഏപ്രിൽ, ജൂൺ മാസങ്ങളും ജീവനെടുത്ത് അതിരുകൾ കടന്ന് പടർന്നു കയറിയ ജൂലൈയും കടന്നു പോകുകയാണ്. നിത്യേന അനേകം ജീവനുകൾ പൊലിഞ്ഞു വീഴുന്നു.
എന്നാൽ രോഗത്തിന്റെയും മരണത്തിന്റെയും നിശ്ശബ്ദതയുടെ മറവിൽ വൻ ച്യുതികൾക്ക് കളമൊരുങ്ങുകയാണ്. നീണ്ട പ്രക്ഷോഭങ്ങളിലൂടെയും സഹനങ്ങളിലൂടെയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ലോകമെമ്പാടും നേടിയ വിജയത്തിന്റെ ഫലമായി തൊഴിൽ സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തിയത് ഇപ്പോൾ എതിർദിശയിലേക്ക് മാറ്റിമാറിച്ചിരിക്കുന്നു. 
പത്തു മുതൽ പന്ത്രണ്ടു മണിക്കൂർ നീളുന്ന ജോലിസമയവും നാൽപതു ശതമാനത്തോളം വെട്ടിക്കുറച്ച ശമ്പളവും. അംഗീകരിച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ദുരവസ്ഥയും, ഇതൊക്കെ ഇപ്പോൾ വ്യവസ്ഥകളായിരിക്കുന്നു. ദേശീയ തലത്തിലും രാഷ്ട്ര തലസ്ഥാനത്തും തൊഴിലില്ലായ്മ 13.8 ശതമാനത്തിലേക്ക് ഉയർന്ന സാഹചര്യത്തിൽ മറുവഴികളില്ലാത്ത ഗതികേടിലേക്ക് ഉദ്യോഗാർഥികളും തൊഴിലാളികളും നീങ്ങുന്നു.
 2020 ഓഗസ്റ്റിൽ തൊഴിലില്ലായ്മാ നിരക്ക് 8.4 ശതമാനമായിരുന്നു. നിർമാണ മേഖലയിലെ വളർച്ചാ നിരക്ക് 15 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായ 47.1 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് തൊഴിലവസരങ്ങളെ പിറകോട്ടടിച്ചു. ഒരു ദശകം പിന്നിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തേതിലും വേഗത്തിലാണ് നിലവിലെ ഇടിവ്. 

Latest News