കഴിഞ്ഞ ദിവസം 1053 മരണം കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 88,935 ആയി.
ന്യൂദല്‍ഹി- രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡ്. 24 മണിക്കൂറിനിടെ 75,083 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 55 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 1053 മരണം കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 88,935  ആയി. മൊത്തം കേസുകള്‍- 55,62,664, ആക്ടീവ് കേസുകള്‍ 9,75,861 ആണ്. രോഗമുക്തി- 44,97,868.
ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ 31.2 ദശലക്ഷമായി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം മരണം 9,63,000 ആണ്.







 
  
 