ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 20 ആയി

നാലു വയസ്സായ കുട്ടിയുള്‍പ്പെടെ 20 പേരെ പ്രദേശവാസികളും ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷപ്പെടുത്തിയിരുന്നു.

മുംബൈ-മഹാരാഷ്ട്രയില്‍ മുംബൈക്കടുത്ത് ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 20  ആയി. ഏഴു പേര്‍ കുട്ടികളാണ്. അവശിഷ്ടങ്ങള്‍ക്കടിയില്‍ തെരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് 43 വര്‍ഷം പഴക്കമുള്ള നാലുനില കെട്ടിടം തകര്‍ന്നത്.
കെട്ടിടത്തില്‍ 40 ഫ് ളാറ്റുകളിലായി 150 പേരാണ് താമസിച്ചിരുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മഹരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.
നാലു വയസ്സായ കുട്ടിയുള്‍പ്പെടെ 20 പേരെ പ്രദേശവാസികളും ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷപ്പെടുത്തിയിരുന്നു.

Latest News