റിയാദില്‍നിന്നെത്തി പിടിയിലായ ഷുഐബിനെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും

2008 മുതൽ ബംഗളൂരുവിലെ തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കുന്ന ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവർത്തനകനാണെന്ന് പറയുന്നു.

തിരുവനന്തപുരം- റിയാദില്‍നിന്നത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ കണ്ണൂർ കൊയ്യം സ്വദേശി ഷുഹൈബിനെ ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും.

2008 മുതൽ ബംഗളൂരുവിലെ തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കുന്ന ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവർത്തനകനാണെന്ന് പറയുന്നു.  ബംഗളൂരു സ്ഫോടനക്കേസില്‍ 32-ാം പ്രതിയായ ഷുഹൈബിനെ കൊണ്ടുപോകാൻ ബംഗളൂരില്‍നിന്ന് രണ്ട് ഉദ്യോഗസ്ഥർ എത്തിയിരുന്നു.

ഷുഹൈബിന്റെ കൂടെ എത്തിച്ച ഉത്തർപ്രദേശ് ശരൺപുർ ദേവ്ബന്ദ് ഫുല്ല സ്വദേശിയും ലഷ്കറെ തയ്യിബ പ്രവർത്തകനുമായ മുഹമ്മദ് ഗുൽനവാസിനെ ദൽഹിയിലേക്ക് കൊണ്ടുപോയി. ദൽഹി ഹവാല കേസിലെ പ്രതിയാണ് ഗുൽനവാസ്.

 ഇരുവർക്കുമെതിരേ എൻ.ഐ.എ. തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

Latest News