കോവിഡിന്റെ രണ്ടാം തരംഗവും തടയുന്നതില്‍ വിജയിച്ചതോടെയാണിത്. രാജ്യത്ത് തിങ്കളാഴ്ച കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഓക്‌ലാന്‍ഡില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല.
ഓക്‌ലാന്‍ഡ്- കോവിഡ് വ്യാപനം തടയുന്നതില്‍ വിജയിച്ച ന്യൂസിലന്‍ഡ് രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
കോവിഡിന്റെ രണ്ടാം തരംഗവും തടയുന്നതില്‍ വിജയിച്ചതോടെയാണിത്. രാജ്യത്ത് തിങ്കളാഴ്ച കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഓക്‌ലാന്‍ഡില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല.
വരുംദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി പരിശോധച്ച ശേഷമേ ഓക്‌ലാന്‍ഡിലെ നിയന്ത്രണങ്ങള്‍ നീക്കുകയുള്ളൂ.
പ്രധാനമന്ത്രി ജസീന്ത അര്‍ഡോണാണ് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ഓഗസ്റ്റില്‍ രണ്ടാം തരംഗമുണ്ടായതോടെയാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
1815 പേര്‍ക്ക് മാത്രം കോവിഡ് ബാധിച്ച ന്യൂസിലാന്‍ഡില്‍ മരണസംഖ്യ 25 ആയിരുന്നു.