Sorry, you need to enable JavaScript to visit this website.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കും ഇല്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി- ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ ഇല്ലെന്നു പറഞ്ഞ് കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയതിനു പിന്നാലെ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കുകളും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. പല സംസ്ഥാനങ്ങളും കര്‍ഷകരുടെ ആത്മഹത്യാ കണക്കുകള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് നല്‍കാത്തതിനാല്‍ സര്‍ക്കാരിന്റെ പക്കില്‍ ഈ വിവരമില്ല. റിപോര്‍ട്ട് ചെയ്യപ്പെടുന്ന ആത്മഹത്യാ കേസുകളില്‍ പലതവണ പരിശോധന നടത്തി കൂട്ടത്തില്‍ കര്‍ഷകരോ കാര്‍ഷിക തൊഴിലാളികളോ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് പല സംസ്ഥാനങ്ങലും കേന്ദ്ര ഭരണ പ്രദേശങ്ങളും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ അറിയിച്ചിട്ടുള്ളത്. ഇതുകാരണം ദേശീയ തലത്തില്‍ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ക്ക് പരിമിതിയുണ്ട്. ഇവ വേറിട്ട് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി ജ കിഷന്‍ റെഡ്ഢി രാജ്യസഭയില്‍ അറിയിച്ചു.

അതേസമയം നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ പ്രകാരം 2019ല്‍ 10,281 കര്‍ഷകരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. 2018ല്‍ ഇത് 10,357 ആയിരുന്നു. രാജ്യത്ത് നടക്കുന്ന മൊത്തം ആത്മഹത്യകളില്‍ 7.4 ശതമാനം കര്‍ഷകരാണ്. 5,957 കര്‍ഷകരും 4,324 കര്‍ഷക തൊഴിലാളികളുമാണ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്.
 

Latest News