Sorry, you need to enable JavaScript to visit this website.

രക്താർബുദ ചികിത്സാ രംഗത്ത്  അത്യാധുനിക സംവിധാനങ്ങളുമായി മേയ്ത്ര

രക്താർബുദ ചികിത്സാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. രാഗേഷ് ആർ നായരുടെ നേതൃത്വത്തിൽ അത്യാധുനിക സംവിധാനങ്ങളുമായി നവീകരിച്ച ഹെമറ്റോളജി, ഹെമറ്റോഓങ്കോളജി, അസ്ഥിമജ്ജ മാറ്റിവെയ്ക്കൽ വിഭാഗം മേയ്ത്ര ഹോസ്പിറ്റലിൽ  പ്രവർത്തനമാരംഭിച്ചു. മൈലോമ, ലിംഫോമ, ലുക്കീമിയ തുടങ്ങിയ രക്താർബുദങ്ങൾക്കുള്ള ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങളാണ് നവീകരിച്ച ഈ വിഭാഗത്തിന് കീഴിൽ സജ്ജീകരിച്ചിരിക്കുന്നത്. കീമോ ഇമ്മ്യൂണോതെറാപ്പി, മറ്റൊരു ദാതാവിൽ നിന്ന് മജ്ജ സ്വീകരിച്ച് രോഗിയിൽ മാറ്റിവെക്കുന്ന രീതിയായ അലോജനിക് / ഓട്ടോലോഗസ്, ബോൺമാരോ ട്രാൻസ്പ്ലാന്റ്(ബിഎംടി), സിക്കിൾ സെൽ ബിഎംടി, ശരീരത്തിൽ അനിയന്ത്രിതമായ തോതിൽ ഹിമോഗ്ലോബിൻ രൂപപ്പെടുന്ന അവസ്ഥയായ തലസീമിയ തുടങ്ങി വിവിധ തരം രക്താർബുദ ചികിത്സകൾ ഇവിടെ ലഭ്യമാണ്.


വിദഗ്ധ ഡോക്ടർമാരോടൊപ്പം, നഴ്‌സുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, ന്യൂട്രീഷ്യനിസ്റ്റ്, കൗൺസിലർ എന്നിവരടങ്ങുന്ന നവീകരിച്ച ഹെമറ്റോളജി, ഹേമറ്റോഓങ്കോളജി ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാന്റ് വിഭാഗം ആഗോള മാനദണ്ഡങ്ങൾക്ക് തുല്യമായ പരിചരണം ഉറപ്പു വരുത്തുന്നതാണെന്നും ഇന്ത്യയിലെ തന്നെ മികച്ച ഓങ്കോളജിസ്റ്റായ ഡോ. രാഗേഷിന്റെ സേവന വൈദഗ്ധ്യം മേയ്ത്രയ്ക്കു മുതൽക്കൂട്ടായിരിക്കുമെന്നും  ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട്  സിഇഒ ഡോ. പി. മോഹനകൃഷ്ണൻ പറഞ്ഞു. ദൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും ഇന്റേണൽ മെഡിസിനിൽ എംഡിയും ക്ലിനിക്കൽ ഹെമറ്റോളജിയിൽ ഡിഎമ്മും കരസ്ഥമാക്കിയ ഡോക്ടർ രാഗേഷ് മികച്ച ഗവേഷകൻ കൂടിയാണ്.  
ഇന്ത്യയിലെ കാൻസർ വ്യാപനത്തിന്റെ കണക്കിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് ശാസ്ത്ര മാസികയായ ദ ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഓരോ ഒരു ലക്ഷം പേരിലും 135 ന് മുകളിൽ ആളുകൾ കേരളത്തിൽ അർബുദ ബാധിതരാണ്. 


ദേശീയ തലത്തിൽ ഇത് 105 എന്നാണ് കണക്ക്.  സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന രക്താർബുദമാണ് എട്ടു തരം കാൻസറുകളിൽ ഏറ്റവും മുകളിൽ നിൽക്കുന്നതെന്നും ഈ രംഗത്തെ മികച്ച ചികിത്സയും പരിചരണവും സ്വകാര്യ മേഖലയും ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയും ഇതേ പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. മേയ്ത്രയിലെ നവീകരിച്ച അത്യാധുനിക സംവിധാനങ്ങൾക്ക് രക്താർബുദ ചികിത്സാ രംഗത്ത് മികച്ച സേവനം കാഴ്ചവെക്കാനാകുമെന്നതിൽ സംശയമില്ലെന്ന് ഡോ. രാഗേഷ് ആർ നായർ പറഞ്ഞു. 
മാരകമായ രക്താർബുദങ്ങൾക്ക് മാത്രമല്ല, അസ്ഥിമജ്ജ മാറ്റിവെയ്ക്കൽ ആവശ്യമായ മാരകമല്ലാത്ത അവസ്ഥകൾക്കും മികച്ച ചികിത്സ നൽകാൻ മേയ്ത്രയിൽ വിപുലമായ സൗകര്യങ്ങളുണ്ട്. പ്രധാനമായും മൂന്ന് തരത്തിലുള്ള മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയകളാണ് നിലവിലുള്ളത്. 


ഓട്ടോലോഗസ് ട്രാൻസ്പ്ലാന്റ് അഥവാ രോഗിയുടെ തന്നെ രക്തകോശങ്ങൾ മാറ്റിവെക്കുന്ന രീതി, രണ്ടാമത് അലോജനിക് ട്രാൻസ്പ്ലാന്റ് അഥവാ മറ്റൊരു ദാതാവിൽ നിന്ന് രക്തകോശങ്ങൾ സ്വീകരിക്കുന്ന  രീതി, മൂന്നാമതായി ഹാപ്ലോയ്ഡന്റിക്കൽ ട്രാൻസ്പ്ലാന്റ് ഇതും അലോജനിക് ട്രാൻസ്പ്ലാന്റിന്റെ തന്നെ മറ്റൊരു രീതി എന്നിവയാണവ. ഇത്തരം അത്യാധുനിക ചികിത്സാ രീതികളെല്ലാം തന്നെ മേയ്ത്രയുടെ നവീകരിച്ച ഹെമറ്റോളജി, ഹെമറ്റോഓങ്കോളജി ആൻഡ് ബോൺമാരോ ട്രാൻസ്പ്ലാന്റ് വിഭാഗം വാഗ്ദാനം ചെയ്യുന്നു.

 

Latest News