Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക  കേന്ദ്രങ്ങളിലും ജാഗ്രത പാലിക്കണമെന്ന് എന്‍ഐഎ

ന്യൂദല്‍ഹി- കേരളത്തിലും ബംഗാളിലും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം നല്‍കി എന്‍.ഐ.എ. കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ അല്‍ഖ്വയ്ദ ഭീകരരെ ദല്‍ഹിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് പിടികൂടിയ മൂന്ന് പേരെയും ദല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇവരെ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യുന്നത്. ബംഗാളില്‍ നിന്ന് പിടികൂടിയവര്‍ക്കൊപ്പം ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഉത്സവങ്ങളടക്കമുള്ള ആഘോഷ വേളകള്‍, സര്‍ക്കാര്‍, സൈനിക ബന്ധമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ അറിയിച്ചു.
 

Latest News