Sorry, you need to enable JavaScript to visit this website.

മാധ്യമങ്ങളെ ഉപയോഗിച്ച് ജനാധിപത്യത്തെ കേന്ദ്രം തകർക്കുന്നു-ശശി തരൂർ 

ന്യൂദൽഹി- കേന്ദ്ര സർക്കാരിന് രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചർച്ചചെയ്യാൻ താത്പര്യമില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. പാർലമെന്റിൽ പ്രതിരോധ മന്ത്രി വന്ന് ഒരു പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്തത്. പ്രധാനമന്ത്രി ഇതുവരെ സഭയിൽ വാ തുറന്നിട്ടില്ല. സത്യത്തിൽ അദ്ദേഹം കഴിഞ്ഞ ആഴ്ച്ചകളിലൊന്നും ചിത്രത്തിൽ പോലുമുണ്ടായിരുന്നില്ലെന്നും തരൂർ ആരോപിച്ചു. എം.പിമാർക്ക് വിശദീകരണം ചോദിക്കാനുള്ള അവസരം പോലും സ്പീക്കർ നൽകിയിട്ടില്ല. പ്രതിരോധ മന്ത്രിയും ഒരു ചോദ്യത്തിന് പോലും ഉത്തരം നൽകിയിട്ടില്ല.  ഇന്ത്യൻ ജനാധിപത്യത്തെ രണ്ടാംതരമായാണ് കേന്ദ്ര സർക്കാർ കാണുന്നത്. ചോദ്യങ്ങൾ കേൾക്കാനോ ചർച്ചകൾ നടത്താനോ സർക്കാർ സന്നദ്ധരല്ല, ഒരു നീരീക്ഷണ രാഷ്ട്രത്തിന്റെ ആരംഭമാണ് നടക്കുന്നത്. നമ്മുടെ വിവരങ്ങൾ, സ്ഥലം, വിലാസം തുടങ്ങിയവയിലേക്കെല്ലാം സർക്കാരിന് എല്ലാവിധത്തിലും കടന്നുകയറാൻ സാധിക്കുന്ന വിധത്തിലുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിതമാകുകയാണ്. മാധ്യമങ്ങളെ സർവ്വം നശിപ്പിക്കാനുള്ള ആയുധമായാണ് സർക്കാർ കാണുന്നതെന്നും തരൂർ ആരോപിച്ചു.
 

Latest News