മലയാറ്റൂരില്‍ ക്വാറിയില്‍ സ്‌ഫോടനം, രണ്ടു തൊഴിലാളികള്‍ കൊല്ലപ്പെട്ടു

കൊച്ചി- മലയാറ്റൂരില്‍ ക്വാറിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലാണ് ഉഗ്രശേഷിയില്‍ പൊട്ടിത്തെറി ഉണ്ടായതെന്ന് കാലടി പോലീസ് പറഞ്ഞു. സ്‌ഫോടനത്തിനു കാരണം വ്യക്തമല്ല. തമിഴ്‌നാട് സ്വദേശി പെരിയണ്ണന്‍, കര്‍ണാടക സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്.
 

Latest News