ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) രക്ഷപ്പെടുത്തിയ അഞ്ച് പേരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 20 പേരെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്.
മുംബൈ- മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈയ്ക്ക് സമീപം ഭീവണ്ടിയിലാണ് തിങ്കള്‍ പുലര്‍ച്ചെ മൂന്ന് നില കെട്ടിടം തകര്‍ന്നത്.
പട്ടേല്‍ കോമ്പൗണ്ട് പ്രദേശത്ത് തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 25 പേരെ രക്ഷപ്പെടുത്തിയതാണ് പ്രാഥമിക റിപ്പോര്‍ട്ട്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) രക്ഷപ്പെടുത്തിയ അഞ്ച് പേരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 20 പേരെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്.
എന്‍ഡിആര്‍എഫ്, അഗ്‌നിശമന സേന, പോലീസ് സംഘങ്ങള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഭീവണ്ടി കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ എട്ടായി ഉയര്‍ന്നതായും അഞ്ച് പേരെ കൂടി രക്ഷപ്പെടുത്തിയതായും താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വക്താവ് പറഞ്ഞു.
40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തില്‍ 20 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.