ദല്‍ഹിയില്‍ ടൂറിസ്റ്റ് ഗൈഡിനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂട്ടബലാത്സംഗം ചെയ്തു, ഒരാള്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- തലസ്ഥാന നഗരത്തിലെ അതീവ സുരക്ഷാ മേഖലയില്‍ ടൂറിസ്റ്റ് ഗൈഡായ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂട്ടബലാത്സംഗം ചെയ്തു. ഇന്ത്യാ ഗേറ്റിനു സമീപത്തെ ഹോട്ടലില്‍ വെള്ളിയാഴ്ചയാണു സംഭവം. ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവം നടന്നതിനു തൊട്ടടുത്ത ദിവസമാണ് യുവതി പോലീസ് സഹായം തേടിയത്. സംഭവം നടന്ന ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരുന്നത് രണ്ടു ബിസിസുകാരാണെന്നു വ്യക്തമായി. ടൂറിസ്റ്റ് ഗൈഡും ടിക്കറ്റ് ബുക്കിങ് ഏജന്റുമായി ജോലി ചെയ്യുന്ന യുവതിയാണ് ലൈംഗികാക്രമണത്തിന് ഇരയായത്. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന യുവതിയെ കുറഞ്ഞ നിരക്കില്‍ വായ്പ തരപ്പെടുത്തി നല്‍കാമെന്ന വ്യാജേനയാണ് ഹോട്ടലിലേക്ക് പ്രതികള്‍ വിളിച്ചു വരുത്തിയതെന്ന് പോലീസ് പറഞ്ഞു. ദല്‍ഹിയിലെ ശെയ്ഖ് സാരായ് നിവാസിയായ മനോജ് ശര്‍മ എന്നയാളാണ് അറസ്റ്റിലായത്. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഐഷ് സിംഘാള്‍ പറഞ്ഞു.
 

Latest News