Sorry, you need to enable JavaScript to visit this website.

യാത്രക്കാര്‍ക്ക് കോവിഡ്; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോംഗില്‍ വിലക്ക്

ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോംഗ്. യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്ന് റി്‌പ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറെങ്കിലും മുമ്പ് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണെന്ന വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മാത്രമെ ഇന്ത്യക്കാരെ ഹോങ്കോംഗിലെത്താന്‍ അനുവദിക്കൂ. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങള്‍ക്ക് ഓഗസ്റ്റിലും ഹോങ്കോംഗ് വിലക്കേര്‍പ്പെടുത്തിയിരുന്നു.
നേരത്തെ ദുബായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് സമാന കാരണത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും നീക്കി.

 

Latest News