ഗര്‍ഭസ്ഥ ശിശു ആണ്‍കുട്ടിയാണോ എന്നറിയാല്‍ യുവാവ് ഭാര്യയുടെ വയറ് കുത്തിക്കീറി

ബറേലി- ആറാം തവണയും ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റിലെ കുഞ്ഞ് ആണോ പെണ്ണോ എന്നറിയാല്‍ 35കാരന്‍ ഭാര്യയുടെ വയറ് കുത്തിക്കീറി. ഉത്തര്‍ പ്രദേശിലെ ബദാവുനിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ ബറേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി പന്നലാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ ആദ്യത്തെ അഞ്ചു മക്കളും പെണ്‍കുട്ടികളാണ്. ആറാമത്തേത് ആണ്‍കുട്ടിയാണോ എന്നറിയാനാണ് യുവാവ് ഈ ക്രൂരക കാട്ടിയതെന്ന് ആരോപിക്കപ്പെടുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പന്നലാല്‍ ഭാര്യയുടെ വയറ് കീറിയതെന്ന് പോലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പന്നലാല്‍ ആണ്‍കുട്ടിക്കു വേണ്ടി പ്രതീക്ഷിച്ചിരിക്കുകയാണെന്നും ഇത് പരിശോധിക്കാനാണ് ക്രൂരകൃത്യം ചെയ്തതെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
 

Latest News