Sorry, you need to enable JavaScript to visit this website.

വിദേശ യാത്രാനുമതി: പുതിയ  സേവനം അബ്ശിറിൽ വൈകാതെ

റിയാദ് - വിദേശ യാത്രാ വിലക്കിൽനിന്ന് ഇളവ് നൽകപ്പെട്ട വിഭാഗങ്ങൾക്ക് യാത്രാ പെർമിറ്റ് നൽകുന്ന പുതിയ സേവനം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ വൈകാതെ ഉൾപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. സർക്കാർ സ്‌കോളർഷിപ്പോടെ വിദേശങ്ങളിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികൾക്ക് അബ്ശിർ വഴി യാത്രാനുമതി നൽകുന്ന സേവനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതാണ് യാത്രാ വിലക്കിൽ നിന്ന് ഇളവ് നൽകപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും അബ്ശിർ വഴി വിദേശ യാത്രാ പെർമിറ്റ് അനുവദിക്കുന്ന പുതിയ സേവനം ആരംഭിക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.


അബ്ശിർ വഴി വിദ്യാർഥികൾക്ക് യാത്രാ പെർമിറ്റ് നൽകുന്ന സേവനം താൽക്കാലികമായി നിർത്തിവെച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. പരിഷ്‌കരിക്കാൻ വേണ്ടി താൽക്കാലികമായി നിർത്തിവെച്ച സേവനം ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുമെന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. 


 

Latest News