ഖുർആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ലീഗും കോൺഗ്രസും-മുഖ്യമന്ത്രി

തിരുവനന്തപുരം- ഖുർആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് കോൺഗ്രസും ലീഗുമാണെന്നും ഖുർആനെ ആദരിക്കുന്ന ജനങ്ങളുടെ വികാരം അവർക്ക് എതിരായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഖുർആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്ന് ഇപ്പോൾ അവർക്ക് തോന്നിയിട്ടുണ്ടാകുമെന്നും അതാണ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് കോൺഗ്രസും ലീഗും പിൻവാങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിനോടുള്ള വിരോധത്തിന്റെ പേരിൽ ഖുർആനെ വിവാദത്തിലാക്കി. ഖുർആന്റെ മറവിലുള്ള സ്വർണ്ണക്കടത്തായി തുടക്കത്തിൽ ആക്ഷേപിച്ചത് ബി.ജെ.പി ആർ.എസ്.എസ് സംഘമായിരുന്നു. ഈ വിഷയത്തിൽ യു.ഡി.എഫിന് പറ്റിയ അപകടം തിരിച്ചറിഞ്ഞത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News