റിയാദ് - സൗദിയില്‍ അറുപതു വയസ് പിന്നിട്ടവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവകാശമില്ലെന്ന് കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി. ജീവനക്കാരുടെ പരമാവധി പ്രായത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള മിനിമം പ്രായം 15 വയസ് ആണെന്നും കൗണ്‍സില്‍ പറഞ്ഞു.
പതിനഞ്ചു വയസില്‍ കുറവ് പ്രായമുള്ളവരെ ജോലിക്കു വെക്കാനും ഇത്തരക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനും സ്വകാര്യ കമ്പനികളെയും സ്ഥാപനങ്ങളെയും രാജ്യത്തെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 60 വയസ് പിന്നിട്ടവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്. ഇത്തരക്കാര്‍ക്ക് പോളിസി നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവകാശമില്ല.






