Sorry, you need to enable JavaScript to visit this website.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

പത്തനംതിട്ട- കോന്നിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം. പ്രതി പത്തനംതിട്ട കുലശേഖരപതി വൈക്കത്ത് വടക്കേതില്‍ രാജേഷ് ജയനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെ പെണ്‍കുട്ടിയുടെ വീട്ടുമുറ്റത്താണ് സംഭവം നടന്നത്. പെണ്‍കുട്ടി ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് പ്രതി വീട്ടിലെത്തുകയും വീട്ടുകാരുമായി വാക്കേറ്റമുണ്ടാകുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ശരീരത്ത് ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവ് ലൈറ്റര്‍ തട്ടിക്കളയുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വൈകിട്ട് 4ന് അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
 

Latest News