നിര്‍മാണ ജോലികള്‍ക്കായി എത്തിയ ഇവര്‍ പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. എറണാകുളം ജില്ലയിലെ പാതാളം എന്ന സ്ഥലത്തു നിന്നാണ് നിര്‍മാണ ജോലി ചെയ്ത് വരികയായിരുന്ന മുര്‍ഷിദ് ഹസന്‍ പിടിയിലായത്.
കൊച്ചി- എറണാകളുത്ത് വിവിധ സ്ഥലങ്ങളില്‍നിന്നായി അല്‍ ഖാഇദ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടിയത് പുലര്‍ച്ചെ. പിടിയിലായവരില്‍ മലയാളികളില്ല. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്.
നിര്‍മാണ ജോലികള്‍ക്കായി എത്തിയ ഇവര്‍ പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. എറണാകുളം ജില്ലയിലെ പാതാളം എന്ന സ്ഥലത്തു നിന്നാണ് നിര്‍മാണ ജോലി ചെയ്ത് വരികയായിരുന്ന മുര്‍ഷിദ് ഹസന്‍ പിടിയിലായത്. ഒരാളെ പെരുമ്പാവൂരില്‍ നിന്നും മറ്റൊരാളെ ആലുവയില്‍ നിന്നും പിടികൂടി.
ഇവരുടെ അറസ്റ്റ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചു. എന്‍ഐഎ വിവരങ്ങള്‍ കൈമാറിയതായും ഡിജിപി അറിയിച്ചു.
കേരളത്തിലും പശ്ചിമ ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ പുലര്‍ച്ചെയാണ് റെയ്ഡ് നടന്നത്. രണ്ടു സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ഒമ്പതു പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.






