കേരളത്തിലും ബംഗാളിലും റെയ്ഡ്; ഒമ്പത് അല്‍ഖാഇദ ഭീകരർ അറസ്റ്റില്‍

ന്യൂദല്‍ഹി- കൊച്ചിയിലും പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും നടത്തിയ റെയ്ഡുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അല്‍ ഖാഇദ ഭീകരരെ അറസ്റ്റ് ചെയ്തു.

കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമായി ഒമ്പത് ഭീകരരാണ് പിടിയാലയതെന്ന്  അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാർത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മൂന്നു പേരെ എറണാകുളത്തു നിന്നും ആറു പേരെ ബംഗാളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു.

Latest News