ഹൈദരാബാദ്- മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ എയര്‍കണ്ടീഷന്റെ തണുപ്പില്‍ ഉറങ്ങിയ കള്ളന്‍ രാവിലെ പിടിയിലായി.
ആന്ധ്രപ്രദേശിലാണ് 21 കാരന്‍ വീട്ടുടമയുടെ പിടിയിലായത്.
താന്‍ ക്ഷീണിതനായിരുന്നുവെന്നും എ.സിയുടെ തണുപ്പില്‍ ഉറങ്ങിപ്പോയതാണെന്നുമാണ് യുവാവ് പറഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തി. വീട്ടുടമയുടെ മുറിയില്‍തന്നെയാണ് കള്ളന്‍ ഉറങ്ങിയിരുന്നത്.
ഗോകാവാരം ഗ്രമത്തിലെ പെട്രോള്‍ ബങ്ക് ഉടമയുടെ വീട്ടിലാണ് സൂരി ബാബു കയറിയത്.