Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിൽ 132 ഹുറൂബുകൾ ലേബർ ഓഫീസ് റദ്ദാക്കി

റിയാദ് - റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസ് കഴിഞ്ഞ മാസം 132 ഹുറൂബുകൾ റദ്ദാക്കി. ഇതിൽ ഭൂരിഭാഗവും തൊഴിലുടമകൾ നൽകിയ വ്യാജ ഹുറൂബ് പരാതികളായിരുന്നു. തൊഴിലാളികളുടെ സർവീസ് ആനുകൂല്യങ്ങളും മറ്റും നിഷേധിക്കുന്നതിന് തൊഴിലുടമകൾ നൽകിയ വ്യാജ ഹുറൂബ് പരാതികൾ തൊഴിലാളികൾ സമീപിച്ചതിനെ തുടർന്ന് അന്വേഷണങ്ങൾ നടത്തിയാണ് ലേബർ ഓഫീസ് റദ്ദാക്കിയത്. 


ഇഖാമ കാലാവധി അവസാനിച്ച 1173 വിദേശികൾക്ക് ജവാസാത്തിനു കീഴിലെ വിദേശി വകുപ്പുമായി ഏകോപനം നടത്തി കഴിഞ്ഞ മാസം റിയാദ് ലേബർ ഓഫീസ് ഫൈനൽ എക്‌സിറ്റും നൽകി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വ്യാജ ഹുറൂബ് കേസുകളുടെ എണ്ണം 70 ശതമാനത്തോളം കുറക്കാൻ റിയാദ് ലേബർ ഓഫീസിലെ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന് സാധിച്ചതായി റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ പറഞ്ഞു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ കംപ്ലയിന്റ്‌സ് വിഭാഗവുമായി സഹകരിച്ച് വ്യവസ്ഥകൾ ബാധകമാക്കിയതിലൂടെയാണ് ഹുറൂബ് പരാതികൾ 70 ശതമാനം തോതിൽ കുറക്കാൻ സാധിച്ചത്. 


ഹുറൂബ് പരാതികൾ സ്വീകരിക്കുക മാത്രമല്ല, മരണപ്പെട്ട തൊഴിലാളികളുടെ വേതന കുടിശ്ശികയും ആനുകൂല്യങ്ങളും ആശ്രിതർക്ക് ലഭ്യമാക്കുക, തൊഴിൽ കേസുകൾ അനുരഞ്ജനത്തോടെ പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളുമായി സഹകരിക്കാത്ത തൊഴിലുടമകളുടെ അനുമതി കൂടാതെ വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് അനുമതി നൽകുക, ഇഖാമ കാലാവധി അവസാനിച്ച വിദേശികൾക്ക് ഫൈനൽ എക്‌സിറ്റ് ലക്ഷ്യത്തോടെ വർക്ക് പെർമിറ്റ് അനുവദിക്കുക, സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ തൊഴിലുടമകൾക്കു കീഴിലെ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുക എന്നീ ചുമതലകളും ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വഹിക്കുന്നുണ്ട്. സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ തൊഴിലുടമകൾക്കു കീഴിലെ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുമ്പോൾ ഫീസുകൾ തൊഴിലുടമകളുടെ പേരിൽ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. 

 

Latest News