Sorry, you need to enable JavaScript to visit this website.

കോവിഡാണെന്ന് ഭാര്യയെ അറിയിച്ച് മുങ്ങിയ യുവാവിനെ ആഴ്ചകള്‍ക്കു ശേഷം കാമുകിക്കൊപ്പം കണ്ടെത്തി

നവി മുംബൈ- കോവിഡ് സ്ഥിരീകരിച്ചെന്ന് ഭാര്യയെ വിളിച്ച് അറിയിച്ച് ശേഷം മുങ്ങിയ മുംബൈ സ്വദേശിയായ യുവാവിനെ മാസത്തോളം നീണ്ട തിരച്ചിലിനൊടുവില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കാമുകിക്കൊപ്പം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ജൂലൈ 24നാണ് 28കാരനായ യുവാവ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും ഇനി ജീവിക്കാനാവില്ലെന്നും ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ച് മുങ്ങിയത്. മറ്റെന്തിങ്കിലും ഭാര്യ ചോദിക്കുന്നതിനു മുമ്പ് ഇയാള്‍ ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് യുവതി സഹോദരനെ വിവരമറിയിക്കുകയും ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

പോലീസ് അന്വേഷണത്തിനിടെ യുവാവിന്റെ ബൈക്കും ഹെല്‍മെറ്റും ബാഗും ചാവിയും വാഷിയിലെ സെക്ടര്‍ 17ല്‍ കണ്ടെത്തിയിരുന്നു. എങ്കിലും യുവാവിനെ എവിടെ എന്നതു സംബന്ധിച്ച് ഒരു തുമ്പും ലഭിച്ചിരുന്നില്ല. പ്രദേശത്തെ സെക്യൂരിറ്റി കാമറകള്‍ പരിശോധിച്ചെങ്കിലും സൂചനകള്‍ ലഭിച്ചില്ല. മൊബൈല്‍ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ കാണാതായ ദിവസം രാത്രി 100ലേക്ക് യുവാവ് രണ്ടു തവണ വിളിച്ചതായി കണ്ടെത്തി. യുവാവിനു ശത്രുക്കളുണ്ടോ എന്നും പോലീസ് അന്വേഷിച്ചു. ഇതിനിടെയാണ് യുവാവിന്റെ അവിഹിതം ബന്ധം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ യുവാവ് മധ്യപ്രദേശിലെ ഇന്‍ഡോറിലുണ്ടെന്ന് വിവരം ലഭിച്ചു. മുംബൈയില്‍ നിന്നുള്ള പോലീസ് സംഘം അവിടെ ചെന്നപ്പോള്‍ കാമുകിക്കൊപ്പം കഴിയുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. സെപ്തംബര്‍ 15ന് യുവാവിനെ മുംബൈയില്‍ തിരിച്ചെത്തിച്ചു.
 

Latest News